Author: admin

Monkeypox : പ്രതിരോധിക്കാൻ സത്വര നടപടി വേണമെന്ന് WHO, രോഗബാധയുണ്ടായാൽ നേരിടാൻ സജ്ജമെന്ന് ICMR

ജനീവ: കുരങ്ങ് പനി (monkeypox) പ്രതിരോധിക്കാൻ സത്വര നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന (WHO). മതിയായ പ്രതിരോധ നടപടി ഉണ്ടായില്ലെങ്കിൽ സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങളെത്തുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.  ജനീവയിലെ ഉച്ചകോടിയിലാണ് കുരങ്ങ് പനിയിൽ സംഘടന മാർദനിർദേശം പുറപ്പെടുവിച്ചത്. നിലവിൽ 20 രാജ്യങ്ങളിലായി 200 രോഗബാധിതരുണ്ടെന്ന് WHO വ്യക്തമാക്കുന്നു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സാഹചര്യം ആശങ്കാജനകമാണ്. പല രാജ്യങ്ങളിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ഇപ്പോൾ ഉചിതമായ പ്രതിരോധ നടപടി സ്വീകരിച്ചാൽ രോഗം നിയന്ത്രിക്കാനാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊറോണ പോലെ അതിവേഗം പടരുന്ന വൈറസല്ല കുരങ്ങ് പനി പകർത്തുന്നത് എന്നതിനാൽ, സാർവത്രിക വാക്സിനേഷൻ വേണ്ടി വരില്ല. രോഗഭീഷണിയുള്ള സ്ഥലങ്ങളിൽ പ്രാദേശിക വാക്സിനേഷൻ നടത്തുന്നതിലൂടെ രോഗബാധ നിയന്ത്രിക്കാനാകുമെന്നും WHO വ്യക്തമാക്കി. കരുതലോടെ ഇന്ത്യ നിലവിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രതയോടെയാണ് ഇന്ത്യ വിഷയത്തെ കാണുന്നതെന്ന് ഐസിഎംആർ (ICMR)അറിയിച്ചു.  കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും...

Read More

കേന്ദ്രത്തിന് പിന്നാലെ കേരളവും; പെട്രോളിനും ഡീസലിനും വില കുറയ്ക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനവും പെട്രോളിനും ഡീസലിനും വില കുറയ്ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇന്ന് വൈകുന്നേരമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഇന്ധന നികുതി കുറച്ചത്. എക്സൈസ് തീരുവ പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസൽ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയുമെന്നായിരുന്നു കരുതിയത്. സംസ്ഥാനവും വില കുറയ്ക്കുന്നതോടെ വിലക്കയറ്റത്തിന്റെ ഭീതി ഒഴിവാകുമെന്ന് മാത്രമല്ല, സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വലിയ കുറവും...

Read More